About Me

My photo
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം. നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ നമ്മുടെ സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ........ ჱܓ സ്നേഹപൂര്‍വ്വം.. ജാഫര്‍ ചേളാരി...

Wednesday, August 11, 2010

എന്‍റെ സ്വന്തം....

എന്‍റെ സ്വന്തം....

എന്‍റെ സോണി അവളായിരുന്നു എനിക്കെല്ലാം... എപ്പോഴും എന്‍റെ കൂടെയാണ് അവള്‍.... ഒരു പാവം.... ഒരു പരിഭവവും ഇല്ലാ... പരാതിയും ഇല്ല അവള്‍ക്ക്... എന്നെ ഇഷ്ട്ടമാണ്.... എനിക്ക് അവളേയും... എല്ലാ ദിവസവും രാവിലെ എന്നെ വിളിച്ചുണര്‍ത്തും.... ആരെങ്കിലും വിളിച്ചാല്‍ എന്നെ അറിയിക്കും... എവിടേക്കും എന്‍റെ കൂടെ പോരും അവള്‍ എന്‍റെ സോണി....! അവളില്ലാതെ എനിക്ക് പറ്റില്ല... ഇല്ല.... ഒരിക്കല്‍ പോലും പിരിഞ്ഞിരിക്കാന്‍ പറ്റില്ല...
ഒരു ദിവസം പുറത്ത് നല്ല മഴ... ഞാനും എന്‍റെ സോണിയും കൂടി വരുകയായിരുന്നു... നല്ല കാറ്റും മഴയും... ഞാന്‍ നനഞ്ഞാലും അവളെ നനച്ചില്ല.... അവളെ ഞാന്‍ എന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച്‌ നടന്നു..... മഴയ്ക്ക് ശക്തി കൂടി... ഇനിയും കുറേ നടക്കണം...
അയ്യോ..... എന്‍റെ ഡ്രസ്സ്‌ എല്ലാം നനഞ്ഞു.... ഞാന്‍ അറിയാതെ നിലവിളിച്ചു... പെട്ടെന്ന് തിരിഞ്ഞു നോക്കി....മഴയിലൂടെ ഊളിയിട്ട് ഇന്നോവ അകലുന്നു.... ഞാന്‍ മുഖത്തെ വെള്ളം തുടച്ചു മാറ്റി...കുട കാറ്റില്‍ പറന്നു.... മഴ ഇരമ്പി പെയ്യുന്നു.... മഴത്തുള്ളികള്‍ കറുത്ത റോഡില്‍ തട്ടി വെട്ടിത്തിളങ്ങുന്നു... സോണിയെ കാണുന്നില്ല എവിടെ അന്വേഷിക്കും...?? ചുറ്റു പാടും പരതി... നെഞ്ച് വിങ്ങി.... സങ്കടം അണപൊട്ടി ഒഴുകി... അതിനിടയില്‍ ചെളിവെള്ളം ഒലിച്ചിറങ്ങുന്ന കുഴിയിലേക്ക് നോക്കി ഞാന്‍ ഞെട്ടിപ്പോയി... എന്‍റെ സോണി...ചെളി വെള്ളത്തില്‍ കിടക്കുന്നു... ഞാന്‍ അവളെ വാരിയെടുത്തു... വെള്ളമെല്ലാം തുടച്ചു കളഞ്ഞു.... അവള്‍ അനങ്ങിയില്ല... കുറേ സോറി പറഞ്ഞു.... രക്ഷയില്ല.... ആ ദിവസം അവള്‍ ഒരക്ഷരം മിണ്ടിയില്ല... അന്ന് ഞാനും ഉറങ്ങിയില്ല... പിറ്റേ ദിവസം അതിരാവിലെ വിളിക്കുന്നു.... എന്‍റെ കണ്ണു നിറഞ്ഞു... അവള്‍ക്ക് ഒരു പിണക്കവും ഇല്ലായിരുന്നു... ഒരു നിമിഷം.. ഞാന്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ച്‌ അവളെ... പഴയപോലെ അവള്‍ക്ക് ഇഷ്ട്ടമാണ് ഒരുപാട്.... അത് പോലെ എനിക്കും... എന്‍റെ സോണി..... എന്‍റെ സോണി എറിക്സണ്‍.... എന്‍റെ സ്വന്തം മൊബൈല്‍........ അവളായിരുന്നു....എന്‍റെ എല്ലാം.....

Sunday, August 1, 2010

ഓര്‍മ്മകള്‍....

ജീവിതം ഒരു യാത്രയാണ്‍...
സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്‍‌ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത,

മുന്‍‌വിധികളില്ലാത്ത യാത്ര...
ഈ യാത്രയില്‍‌ വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍‌... ഓര്‍‌ത്തു വയ്ക്കാന്‍‌ ചില മോഹന സ്വപ്നങ്ങള്‍‌... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില്‍‌ സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം...

കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്‍...
ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....


ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...
മതിയാകും വരെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരുണ്ടോ...?
കൊതിതീരും വരെ ഈ ഭൂമിയില്‍ പ്രേമിച്ചു മരിച്ചവരുണ്ടോ?....... എവിടെ തുടങ്ങുന്നു? എവിടെ അവസാനിക്കുന്നു? അനസ്യൂതം തുടരുന്ന സൌഹൃദത്തിന്റെ കൂടിചേരലുകള്‍ . പക്ഷെ അവ അവസാനിക്കുന്നില്ല എന്ന് മാത്രം.


മുഖങ്ങള്‍ക്കിടയില്‍ നിന്ന് നമ്മള്‍ കണ്ടെടുത്തത് , ഹൃദയത്തിലേക്ക് ചേര്‍ത്ത് വെച്ചത് അരെയൊക്കെയാവാം ? ഓരോ യാത്രയിലും നമ്മെ എല്ലാം ഓര്‍മ്മപെടുത്തുന്ന ചിലര്‍. സൌഹൃദത്തിന്റെ തണല്‍മരങ്ങള്‍ .
ബന്ധങ്ങളിലെ അതിശക്തമായ ആത്മസമര്‍പ്പണം സൌഹൃദ വേദികളില്‍ മാത്രം . സ്നേഹ നിര്‍വചനങ്ങളില്‍ പറഞ്ഞു തീരാത്ത വരികള്‍ കുറിക്കേണ്ടത്‌ ഇവിടെ മാത്രം. ഓരോ കണ്ടുമുട്ടലുകളിലും , മുഴുമിപ്പിക്കാന്‍ ആവാത്ത വാക് സഞ്ചാരങ്ങള്‍ നടത്തുന്നവര്‍. അനിവാര്യമായ ചില വേര്‍പിരിയലുകളില്‍ പോലും കാലം മായ്ക്കാത്ത മുറിവുകള്‍ പേറുന്നവര്‍ , കടല്‍ കടന്നവര്‍ക്കും, ഏകാന്തതയില്‍ തൊട്ടുണര്‍ത്തുന്ന , അകലങ്ങളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്ല്യകാല സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍. മനസ്സിന് എന്നും ഉണര്‍വേകുന്ന സ്മരണകളുടെ നിലാസ്പര്‍ശം ...