About Me

My photo
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം. നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ നമ്മുടെ സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ........ ჱܓ സ്നേഹപൂര്‍വ്വം.. ജാഫര്‍ ചേളാരി...

Thursday, July 22, 2010

"ഒരു കണ്‍സ്യുമര്‍ പ്രണയം"

തിരക്കു പിടിച്ച ജീവിതത്തിന്റെ വിരസമായ ഒരു സായന്തനത്തില്‍ ഞങ്ങള്‍ നടക്കുകയായിരുന്നു. അംബരചുംബികള്‍ നിബിഡമായ ആ തെരുവിലൂടെ.സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. നഗരം തന്റെ ആടയാഭരണങ്ങള്‍ എടുത്തണിയാന്‍ തുടങ്ങിയിരിക്കുന്നു. റോഡിന്‌ എതിര്‍വശത്തെ, എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്ന വ്യാപാരസമുച്ചയം എന്റെ കൂട്ടുകാരനെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു. അവന്‍ എന്നും അങ്ങനെയാണ്‌.....

കണ്ണ്‌ മഞ്ഞളിക്കുന്ന ആര്‍ഭാടങ്ങള്‍ എന്നും അവനെ ആകര്‍ഷിച്ചിട്ടുണ്ട്‌. മനസ്സില്ലാ മനസ്സോടെ ഞാനും അവനെ അനുഗമിച്ചു. ആ വ്യാപാരസമുച്ചയത്തിനകത്തേക്ക്‌. അവന്‍ ഓടിനടക്കുകയായിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ കൌതുകത്തോടെ. എന്റെ മനസ്സും ആ മായലോകത്തേക്കു ചുവടുവെച്ചു.വേള്‍ഡ്‌ ക്ലാസ്സിക്കുകളുടെ സിഡികള്‍ നിറഞ്ഞ ഗാലറി എന്നെ കുറേ സമയം അവിടെ പിടിച്ചു നിറുത്തി. കുറേ നേരമായി അവനെ കാണുന്നില്ലല്ലോ.. അലസമായി ഞാന്‍ മുന്നോട്ട്‌ നടന്നു. അവന്‍ അവിടെ എന്താണ്‌ ചെയ്യുന്നത്‌. മോടിയായി വസ്ത്രധാരണം ചെയ്ത ഒരു കോമള രൂപം അവനെ ആകര്‍ഷിച്ചിരിക്കുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.അവനെയുമായി തിരിച്ചുനടക്കുമ്പോള്‍ അവന്‍ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത്‌ മറ്റൊന്നാണ്‌ ആ കോമളരൂപവും ഇവനെതന്നെയാണ്‌ നോക്കുന്നത്‌......

ദിവസങ്ങള്‍ കടന്നു പോയി ഈയിടെയായി എന്റെ സായാഹ്നങ്ങളില്‍ അവന്‍ എനിക്കു കൂട്ടില്ല. എന്നും സായന്തനങ്ങളില്‍ അവന്‍ അപ്രത്യക്ഷനാകുന്നു. എന്റെ ഉത്‌`കണ്ഠ ഫോണിന്റെ റിംഗ്‌ ടോണായി അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. ഫോണിന്റെ മറുതലക്കല്‍ അവന്റെ ശബ്ദം എനിക്കു കേള്‍ക്കാം. വാതോരാതെ അവന്‍ സംസാരിക്കുന്നു. എന്നോടു തന്നെയാണ്‌. പക്ഷേ എനിക്കു സംശയമില്ല, ഞാന്‍ ആരെന്ന് അവന്‌ മനസ്സിലായിട്ടില്ല.....

പക്ഷേ അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. " ഇന്നും അവിടെപ്പോയി. ആ കോമളരൂപം എന്നത്തേയും പോലെ ഇന്നും സുന്ദരമായി കാണപ്പെട്ടു. ഇന്ന് സ്വര്‍ണവര്‍ണത്തിലുള്ള ആടയാഭരണങ്ങളോടെയായിരുന്നു.' പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും ഒരു സ്ഥിരം സംഗമസ്ഥാനം നിലനിര്‍ത്താന്‍ ആ കോമളരൂപത്തിനു കഴിഞ്ഞില്ലത്രേ. ചിലപ്പോള്‍ മൊബെയില്‍ ഫോണ്‍ ഗാലറിയില്‍, അല്ലെങ്കില്‍ കാതു തുളക്കുന്ന സംഗീതത്തിനു ചുറ്റും, മറ്റു ചിലപ്പോള്‍ ഓമനത്തമുള്ള ഒരു കുഞ്ഞായി കുറേ കളിപ്പാവകള്‍ക്കു നടുവില്‍......

ദിനങ്ങള്‍ പിന്നെയും കടന്നു പോയി. അവന്റെ ചിന്തകളെ സ്വതന്ത്രമായി വിട്ട്‌ ഞാന്‍ ഏന്റെ ദിനചര്യകളില്‍ മുഴുകി ഓഫീസില്‍ നിന്നും തിരക്കിട്ട്‌ ഇറങ്ങുമ്പോഴാണ്‌ മൊബെയില്‍ ഫോണ്‍ ശബ്ദിച്ചത്‌. അവന്‍ തന്നെ. " വേഗം വരണം നമുക്ക്‌ അത്യാവിശ്യമായി അവിടെ പോകണം, അവള്‍ പുതിയ ബഹുരാഷ്ട്രബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഒരു പാട്‌ സൌജന്യങ്ങളോടെ വാഗ്ദാനം ചെയ്തിരിക്കുന്നു. " എവിടെ എന്നു ഞാന്‍ ചോദിച്ചില്ല. കാറില്‍ അവനുമായി , തിരക്കുപിടിച്ച തെരുവിലൂടെ നീങ്ങുമ്പോള്‍ അവന്‍ തികച്ചും നിശ്ശബ്ദനായിരുന്നു. വ്യാപാരസമുച്ചയത്തിന്റെ പുറകിലെ പാര്‍ക്കിങ്ങ്‌ ആണ്‌ കിട്ടിയത്‌. ഞങ്ങള്‍ ധൃതിയില്‍ പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പുറകില്‍ നിന്നും മധുരമെങ്കിലും ചിലമ്പിച്ച ഒരു വിളി. അവനെയാണ്‌. ഞങ്ങള്‍ തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ലല്ലോ?....
ഞാന്‍ തന്നെയാണ്‌, ഞാന്‍ ഇവിടെയുണ്ട്‌ കൂട്ടുകാരാ. "വീണ്ടും അതേ ശബ്ദം ഞങ്ങള്‍ ഒരു നിമിഷം സ്തബ്ധരായി. വരാന്തയില്‍ തലമൊട്ടയടിച്ച നഗ്നയായ ഒരു സ്ത്രീയുടെ പ്രതിമ. അത്‌ അവനോട്‌ ചോദിച്ചു. " എന്താണു കൂട്ടുകാരാ ഒരു അപരിചിത ഭാവം". ആദ്യം ഒന്നു പകച്ചുവെങ്കിലും അവന്‍ ആ പ്രതിമയുടെ അടുത്ത്‌ ചെന്നു. കവിളില്‍ സ്പര്‍ശിച്ചു. വൈദ്യുതാഘാതമേറ്റ പോലെ അവന്‍ കൈകള്‍ വലിച്ചെടുത്തു. അവന്റെ മുഖം വല്ലാതെ വിളറിയിരുന്നു. അവന്‍ വേഗത്തില്‍ തിരിഞ്ഞുനടന്നു. പുറകില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി. ഞാനും അവന്റെ പുറകേ നീങ്ങി. എന്റെ മനസ്സു ചോദിക്കയായിരുന്നു. " ഹേയ്‌ കൂട്ടുകാരാ നീ ആരെയാണ്‌ പ്രണയിച്ചത്‌".............???

No comments:

Post a Comment